സണ്ണി ലിയോണ്‍ അടുത്ത ആഴ്ച കേരളത്തില്‍;  ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു 

മുംബൈ-ബോളിവുഡ് ഗ്ലാമര്‍ താരം സണ്ണിലിയോണ്‍ തിരുവനന്തപുരത്തെത്തുന്നു. കനകക്കുന്നില്‍ നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ നടി ചുവട് വയ്ക്കും. ഈ മാസം 27 മുതല്‍ 29 വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുളളത്.
ഇന്ത്യന്‍ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും റാംപിലെത്തും. ഡ്രീം ഫാഷന്‍ ചാനല്‍ ഗോള്‍ഡന്‍ വാലിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭിക്കും. 29ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോണ്‍ പരിപാടിയുടെ ഭാഗമാകുക.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സണ്ണി ലിയോണ്‍ ഫാഷന്‍ ഷോയിലെ വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിക്കും.ഫെസ്റ്റ് ഇരുപത്തിയേഴിന് രാവിലെ പത്തരയ്ക്ക് ആരംഭിക്കും. വൈകിട്ട് 5ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും. രാഷ്ട്രീയ,സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Latest News