കലയുടെ വർണപ്രഭ വിതറിയ ഒരു സായാഹ്നം. പാട്ടും നൃത്തവും അഭിനയവുമെല്ലാം കൈകോർത്ത, പ്രതിഭാധനരുടെ സാന്നിധ്യത്താൽ അനുഗൃഹീതമായ സമ്മോഹന സായാഹ്നം. അതായിരുന്നു തിരുവനന്തപുരം പ്രവാസി അസോസിയേഷൻ അഥവാ ടി.പി.എ ജിദ്ദയുടെ ഒൻപതാമത് വാർഷികാഘോഷം. വർണ നിലാവ് 2023 എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ജിദ്ദ മലയാളി സമൂഹത്തിന്റെ പരിഛേദം തന്നെയുണ്ടായിരുന്നു. ചൂടു വകവെക്കാതെ കോൺസുലേറ്റ് അങ്കണത്തിൽ എത്തിച്ചേർന്നവരുടെ മനം നിറക്കാൻ നാട്ടിൽനിന്ന് മൂന്നു ഗായകരുമെത്തി.
പ്രമുഖ പിന്നണി ഗായകൻ അൻസാർ ഇസ്മായിലും നിഖിൽ പ്രഭയും മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയും നേതൃത്വമേകിയ ഗാനരാവിൽ ജിദ്ദയിലെ ഗായകരും അണിചേർന്നു. അൻസാറിന്റെ മെലഡിയും നിഖിലിന്റെയും ബ്ലെസ്ലിയുടെയും ഫാസ്റ്റ് നമ്പറുകളും ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. ഹർഷാരവങ്ങളോടെയാണ് ഇവരുടെ സ്വരമാധുര്യം സദസ്യർ സ്വീകരിച്ചത്.
അൻഷിഫ് അബൂബക്കറിന്റെ നേതൃത്വത്തിൽ ജിദ്ദ ഡാൻസ് ക്ലബ് അണിയിച്ചൊരുക്കിയ നൃത്തങ്ങളായിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. കൂടാതെ ടി.പി.എ കുടുംബത്തിലെ കുട്ടികളും കലാവിരുന്നുകളുമായി വേദിയിലെത്തി. സ്കിറ്റുകളും കോമഡി ഷോയും ചിത്രഗീതത്തിന്റെ പുനരാവിഷ്കാരവുമൊക്കെ പരിപാടിക്ക് മാറ്റുകൂട്ടി. വെബ്സാൻ ഖാൻ, ഇലാൻ ഖാൻ എന്നിവരുടെ ലൈവ് ഓർക്കസ്ട്ര സംഗീത പരിപാടിക്ക് മിഴിവ് കൂട്ടി.
സോഫിയ സുനിൽ, തസ്നി നുജും, ഡോ. മിർസാന ഷാജു എന്നിവരുടെ ഭക്തി ഗാനത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. സന സൈദ് അണിയിച്ചൊരുക്കി നാദിർ നാസ്, ആദിദേവ് പ്രകാശ്, അദീം മുഹമ്മദ്, അഫ്രീൻ സക്കീർ, അഫ്ഷീൻ ഫാത്തിമ, അലീന ബെന്നി, ആലിയ ഫാത്തിമ, അനാൻ ഫാത്തിമ, അയാൻ മുഹമ്മദ്, അയേഷ ഐറിൻ, ഐറാ അനസ്, ദിയ ഫാത്തിമ, ദിയാൻ അബ്ദുസുബുഹാൻ, ഫാത്തിമ അബ്ദുൽ ഖാദിർ, ഹാജറ മുജീബ്, ഹയ ഹബീബ്, ഇബ്രാഹിം, മുഹമ്മദ് അമാൻ, മുഹമ്മദ് ഇഹ്സാൻ, നജ്വ തസ്നീം, പ്രിയൻഷി കൃഷ്ണദാസ്, സമ സഫീർ, സുഹാന സലീർ, യാസീൻ റാസിഖ്, മുഹമ്മദ് യാസിർ, രഹാൻ നൗഷാദ്, സംരിൻ ഫാത്തിമ, സെഹ്ല ഹുസൈൻ, ഷാന സുലൈമാൻ, സാഹിൽ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, സ്കിറ്റ് എന്നിവ ഹൃദ്യമായി. വിവേക്, സജീർ, കൃഷ്ണദാസ്, പ്രസാദ് നായർ, ജാഫർ, ഷൈജ ജാഫർ, സനുജ ഹുസൈൻ, റീന നൗഷാദ് എന്നിവരുടെ സമൂഹ ഗാനവും ശ്രദ്ധേയമായി.
അൻഷിഫ് അബൂബക്കർ സംവിധാനം ചെയ്ത ജിദ്ദ ഡാൻസ് ക്ലബിലെ കുട്ടികളായ പാർവതി സുധീർ, അൻഷ രാഗേഷ്, ഷൈന രാഗേഷ്, ശിവാനി സാജൻ, വൈഷിഖ പ്രതീഷ്, ലക്ഷ്മി ഉദയ്, ദീപിക സന്തോഷ്, സഫ അബ്ദുൽ ലത്തീഫ്, മർവ അബ്ദുൽ ലത്തീഫ്, റോഷൻ സുബൈർ, ഷെറിൻ സുബൈർ, റിഫ നൗഫൽ, ഷാദിൻ റഹ്മാൻ, ഇയാദ് റഷീദ്, ഷയാൻ റിയാസ്, സഫ്വാൻ നാസർ, നിലം നൗഫൽ, അഷിദ മേരി തെരേസ, അമൽ സഹ്വ, നിയ ഷൗക്കത്ത്, റിമ ഫാത്തിമ, റെന നെസ്റിൻ, ഐഷ ഹസ്ബി, ദിയാന ഫാത്തിമ, റാലിയ ഫർസാന, റിഫ റഫീഖ്, അഷിദ ഫാത്തിമ, റാഷ ഇബ്രാഹിം, സ്നേഹ സാം, അലോണ ദിജേഷ് , അനഘ ധന്യ, റിഷാൻ റിയാസ്, ഫവാസ് മുത്തു എന്നിവരുടെ നൃത്തങ്ങളും വർണനിലാവിന് മാറ്റുകൂട്ടി.
ടി.പി.എയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജിദ്ദയിൽ അപകടത്തിൽ ഗുരുതരാവസ്ഥയിലായ വെഞ്ഞാറമൂട് പുല്ലൻപാറ സ്വദേശിയായ സദാനന്ദൻ പിള്ള പ്രശോഭനുള്ള ധനസഹായം കൃഷ്ണദാസിൽനിന്നു ഷമീർ നദ്വി ഏറ്റുവാങ്ങി. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിജയം വരിച്ച കുട്ടികൾക്ക് മെമന്റോ നൽകി അനുമോദിച്ചു. കോവിഡ് കാലത്തെ ആതുര സേവനത്തിനു ടി.പി.എ അംഗങ്ങളായ സൗമ്യ വിവേക്, സുനി അനസ്, ജീവകാരുണ്യ പ്രവർത്തനത്തിനു എക്സികൂട്ടീവ് അംഗങ്ങളായ അൻവർ കല്ലമ്പലം, ഷമീർ നദ്വി എന്നിവർക്ക് മെമന്റോ നൽകി അനുമോദിച്ചു.
മലയാളം ന്യൂസ് എഡിറ്റർ എ.എം. സജിത്ത് വർണനിലാവ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് നാസുമുദ്ദീൻ മണനാക് അധ്യക്ഷത വഹിച്ചു. അബ്ദിയ ഷഫീന എഴുതിയ മസ്രയിലെ സുന്ദരി എന്ന പുസ്തകത്തിന്റെ പ്രകാശനം സിറാജ് വടശ്ശേരിക്കോണത്തിനു നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ നിർവഹിച്ചു.
അൻസാർ വർക്കലയും ഷെറിൻ ഫവാസും അവതാരകരായി. നൗഷാദ് ആറ്റിങ്ങൽ സാങ്കേതിക സഹായം നൽകി.
എക്സി. കമ്മിറ്റി അംഗങ്ങളായ സുലൈമാൻ, അൻഷാദ്, സുനിൽ സയ്ദ്, സുനിൽ പിള്ള, സുധീർ, സുൽഫി, ഷാനു, മനോജ്, സാബിർ, നുജും, ഷാഫി, ശിഹാബ്, അഷ്റഫ്, മുനീർ, നിഷാദ്, അലക്സ്, വിശാൽ, വിനു, പ്രസാദ് കോഴിക്കോട്, വനിത വിംഗ് അംഗങ്ങളായ ഷീജ സിറാജ്, സുനിത നാസുമുദ്ദീൻ, റംല സജീർ, ഷാമില സുലൈമാൻ, സീന അൻഷാദ്, സൗമ്യ അബൂബക്കർ, അനു വിനു, ശ്രീധ കൃഷ്ണദാസ്, ഷമീന അൻസർ, ജാസ്മിൻ അൻവർ, അഖില അലക്സ് എന്നിവർ നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ മുഹമ്മദ് അബൂബക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ഹാബ് വർക്കല നന്ദിയും പറഞ്ഞു.






