വിമാനം ഇറങ്ങിയ ഉടന്‍ എട്ട് മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചു, തീര്‍ഥാടകയെ രക്ഷിച്ച് സൗദി മെഡിക്കല്‍ സംഘം

മദീന- എട്ടു മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ച തീര്‍ഥാടകയെ സൗദി അറേബ്യയിലെ മെഡിക്കല്‍ സംഘം രക്ഷപ്പെടുത്തി.  മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘമാണ് ഇന്തോനേഷ്യന്‍ തീര്‍ഥാടകയുടെ ജീവന്‍ രക്ഷിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ)  റിപ്പോര്‍ട്ടില്‍ പറഞ്ഞു. യാത്രക്കാരി ബോധരഹിതയായെന്ന വിവരം ലഭിച്ചയുടന്‍
വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം കുതിച്ചെത്തി ചികിത്സാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
സ്ത്രീയുടെ ഹൃദയം മിടിക്കുന്നില്ലെന്ന് കണ്ടതോടെ സംഘം സി.പി.ആര്‍ ( കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍) നല്‍കി.  
രണ്ട് തവണ സിപിആര്‍ നടത്തിയ ശേഷമാണ് മെഡിക്കല്‍ സംഘത്തിന് യുവതിയുടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനായത്.
ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകയെ ആശുപത്രിയിലേക്ക് മാറ്റിയതായും  ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

 

Latest News