'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'; ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി- മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ കെ. എന്‍. ശിവന്‍കുട്ടന്‍ കഥയെഴുതി ജെസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിധ്യം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. തൊടുപുഴയിലെ ഗ്രാമ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ശിവന്‍കുട്ടന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കര്‍ ആണ് സഹനിര്‍മ്മാതാവ്. 

ഛായാഗ്രഹണം- അശ്വഘോഷന്‍, സംഗീതം- ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ, എഡിറ്റര്‍- കപില്‍ കൃഷ്ണ, പി. ആര്‍. ഒ- പി. ശിവപ്രസാദ്.

Latest News