കെവിന്‍ വധക്കേസ്: പ്രതി ചാക്കോയുടെ ഭാര്യയ്ക്ക് മര്‍ദനമേറ്റു

കൊല്ലം- കെവിന്‍ വധക്കേസ് പ്രതി ചാക്കോ ജോണിന്റെ ഭാര്യ രഹ്്‌നയെ ചാക്കോയുടെ സഹോദരന്‍  മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട്ടില്‍ അതിക്രമിച്ച് കയറി രഹ്്‌നെയെ മര്‍ദിച്ചത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാവാണ് രഹ്്‌ന. ഇവരുടെ ഭര്‍ത്താവ് ചാക്കോ കേസിലെ പ്രധാന പ്രതിയാണ്.


ചാക്കോ ജയിലിലാവാന്‍ കാരണം രഹ്്‌നായാണെന്ന് ആരോപിച്ചണ് വീട് ആക്രമിച്ചതെന്ന് പറയുന്നു. രഹ്്‌ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ റിമാന്‍ഡിലാണ്.
അതിനിടെ, ചാക്കോ ജോണ്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Latest News