മാരാകയുധം ഉപയോഗിച്ച് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍

കൊച്ചി- മാരാകയുധം ഉപയോഗിച്ച് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പാലാരിവട്ടം പോലിസ് പിടികൂടി. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡില്‍ കാറില്‍ എത്തിയ യുവാക്കള്‍ അക്രമാസ്‌കതരാകുകയും അതുവഴി പോയ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കൈയില്‍ കരുതിയിരുന്ന വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 

സംഭവമറിഞ്ഞെത്തിയ പാലാരിവട്ടം പോലിസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ആലുവ പൊയ്യക്കര ഹൗസില്‍ ഷമീര്‍ (22), തമ്മനം ബി സി ജി ഗോള്‍ഡന്‍ പിരമിഡ് ഫ്‌ളാറ്റ് 2ഡിയില്‍ നഹാസ് (25), ആലുവ ലാറ റസിഡന്‍സി പുത്തന്‍വീട്ടില്‍ അജാസ് (27) എന്നിവരാണ് പിടിയിലായത്. 

ഷമീര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News