Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂരിന്റെ 'അനക്ക് എന്തിന്റെ കേടാ'

ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന അനക്ക് എന്തിന്റെ കേടാ എന്ന ചിത്രം അവസാനവട്ട മിനുക്കുപണികളിൽ. ചിത്രം ഉടൻ തിയേറ്ററിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. ഖത്തറിൽ മാധ്യമ പ്രവർത്തകനായിരുന്ന ഷമീർ ഭരതന്നൂർ ശ്രദ്ധേയമായ നിരവധി ഫീച്ചറുകളിലൂടെ ഇതിനകം കേരളത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. 
വിനോദ് വൈശാഖി എഴുതി, രമേശ് നാരായൺ സംഗീത സംവിധാനം നിർവഹിച്ച ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വിനീത് ശ്രീനിവാസൻ പുറത്തിറക്കി. 
അഖിൽ പ്രഭാകർ, സ്‌നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമ, ജയ മേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി.വി. ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്, സന്തോഷ് ജോസ്, മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്മാൻ ഇലങ്കമൺ, കെ.ടി. രാജ് കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ. സ്‌പോട്ട് എഡിറ്റിംഗ് ഗോപികൃഷ്ണൻ നിർവഹിച്ചിരിക്കുന്നു.
അസോ. ക്യാമറാമാൻമാർ: രാഗേഷ് രാമകൃഷ്ണൻ, ശരത് വി. ദേവ്. ക്യാമറ അസി. മനാസ്, റൗഫ്, ബിപിൻ.
സംഗീതം: രമേശ് നാരായൺ, നഫ്‌ല സജീദ്, യാസിർ അഷ്‌റഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്, യാസിർ അഷറഫ്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്‌നാസ്, അസി. ഡയറക്ടർമാർ: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്മാൻ, അജ്മീർ, ഫായിസ് എം.ഡി. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ. സൂര്യ. മേയ്ക്കപ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രോജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രോജക്ട് കോർഡിനേറ്റർ: അസീം കോട്ടൂർ. പ്രോജക്ട് ഡയറക്ടർമാർ: ജയ മേനോൻ, പ്രകാശ് വടകര. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ എ.എസ്. ദിനേശ്, എം.കെ ഷെജിൻ. സ്റ്റണ്ട്: സലീം ബാവ, മനോജ് മഹാദേവൻ. ശബ്ദലേഖനം: ജൂബി ഫിലിപ്പ്. സൗണ്ട് ഡിസൈൻ രാജേഷ് പി.എം. കളറിസ്റ്റ്: വിവേക് നായർ. ക്രിയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷഫീഖ്, ജിൻസ് സ്‌കറിയ, സജീദ് സലാം.

Latest News