Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടൊവിനോ നായകനാകുന്ന നടികർ തിലകം 

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 27 ന് കൊച്ചിയിൽ ആരംഭിക്കുന്നു. 
ഗോഡ് സ്പീഡ് ആൻഡ് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കലാപരമായും സാമ്പത്തികമായും വൻവിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നാൽപതു കോടിയോളം മുതൽമുടക്കിൽ വൻ താരനിരയോടെയാണ് ചിത്രം ഒരുക്കുന്നത്. സമീപകാലത്തെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയായിരിക്കും നടികർതിലകം. വീണ നന്ദകുമാർ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.
കൊച്ചിക്കു പുറമെ ഹൈദരാബാദ്, മൂന്നാർ, കോവളം, ദുബായ് എന്നിവിടങ്ങളിലായി 120 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 

Latest News