Sorry, you need to enable JavaScript to visit this website.

അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒരുമിക്കുന്നു

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. തലൈവർ 170 എന്ന് തൽക്കാലം പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ രണ്ട് സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയൽ വൻ പ്രതികരണങ്ങളാണ് ഉയരുന്നത്. ബോളിവുഡ് ചിത്രങ്ങളായ അന്ധാ കാനൂൻ, ഗിരഫ്താർ, ഹം എന്നിവയിലാണ് ഇരുവരും മുമ്പ് ഒന്നിച്ചിട്ടുള്ളത്. ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം രജനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ലാൽസലാമിൽ മൊയ്തീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്.

Latest News