ദക്ഷിണ കൊറിയന്‍ നടി പാര്‍ക്ക് സൂ റ്യൂണ്‍ കോണിപ്പടിയില്‍നിന്ന് വീണ് മരിച്ചു

സോള്‍- പ്രസിദ്ധ ദക്ഷിണ കൊറിയന്‍ നടിയും ഗായികയുമായ പാര്‍ക്ക് സൂ റ്യൂണ്‍ അന്തരിച്ചു. ഇരുപത്തൊമ്പതാം വയസ്സിലാണ് മരണം.
'ദ ഡേയ്‌സ് വി ലവ്ഡ്', 'സിദ്ധാര്‍ത്ഥ' തുടങ്ങിയ നിരവധി സംഗീത പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തിരക്കിട്ട് കോണിപ്പടി ഇറങ്ങുന്നതിനിടെ തട്ടിവീണ് പരിക്കേറ്റാണ് മരണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.  താരത്തോടുള്ള ആദരസൂചകമായി കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു.

2018ല്‍ 'ഇല്‍ ടെനോര്‍' എന്ന മ്യൂസിക്കലിലൂടെയാണ് പാര്‍ക്ക് സൂ റ്യൂണ്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അവള്‍ കൂടുതല്‍ സംഗീത പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു. 'സ്‌നോഡ്രോപ്പ്' എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

 

Latest News