യു.പിയില്‍ നാടോടി ബാലികയെ റിക്ഷാ വണ്ടിക്കാരന്‍ പീഡിപ്പിച്ചു

ബണ്ട- ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി റിക്ഷാ വണ്ടിക്കാരന്‍ ബലാത്സംഗം ചെയ്തു. ബണ്ടയിലെ അടാര ചൗകി പ്രദേശത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. നാടോടി കുടുംബത്തില്‍ പെടുന്ന പെണ്‍കുട്ടി എട്ട് വയസ്സായ സഹോദരിയോടൊപ്പം റോഡരികില്‍ കെട്ടിയ കുടിലില്‍ ഉറങ്ങുകയായിരുന്നു. ഇവിടെ നിന്ന് രണ്ടു പേരേയും തട്ടിക്കൊണ്ടുപോയപ്പോള്‍ മൂത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് സുപ്രണ്ട് ശാലിനി പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിക്ക് മെഡിക്കല്‍ പരിശോധന നടത്തിയതായും എസ്.പി പറഞ്ഞു.

 

Latest News