നടി കല്‍പ്പനയുടെ അവസാന ചിത്രമായ ഇഡ്‌ലി തിയേറ്ററുകളിലേക്ക് എത്തുന്നു. നിരവധി ഹാസ്യ ചിത്രത്തിലൂടെയും മറ്റും കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ താരമായിരുന്നു കല്‍പ്പന. മലയാള സിനിമയുടെ തീരാനഷ്ടമായ കല്‍പ്പന അഭിനയിച്ച അവസാനത്തെ ചിത്രമാണ് ഇഡ്‌ലി. ജൂലൈ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. ചാര്‍ളിയായിരുന്നു കല്‍പ്പന ജീവിച്ചിരിക്കേ റിലീസ് ചെയ്ത അവസാന മലയാളം സിനിമ. ക്വീന്‍ മേരിയെന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയ്യടിനേടാന്‍ കല്‍പ്പന എന്ന നടിയ്ക്ക് കഴിഞ്ഞു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ച കല്‍പ്പന 2016 ജനുവരി 25 ന് ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്.