Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തിരുന്നു-അതുല്യ പാലക്കല്‍ 

ചെന്നൈ- സോഷ്യല്‍ മീഡിയയിലെ താരം അതുല്യ പാലക്കല്‍ വിവാഹിതയായി.ദിലീപന്‍ പുഗഴെന്ധി എന്നയാളുമായുള്ള വിവാഹ വിവരം അതുല്യ തന്നെയാണ് പങ്കുവെച്ചത്.കഴിഞ്ഞ മാസം നാലാം തീയതി ആയിരുന്നു വിവാഹമെന്നും പ്രണയമാണ് കല്യാണത്തില്‍ എത്തിച്ചതെന്നും നടി പറഞ്ഞു. കുടുംബ പ്രണയത്തിന് എതിരായിരുന്നു. അതിനാല്‍ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. 28 വര്‍ഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാന്‍ വിട്ടുപോകണമെങ്കില്‍ ഈ തീരുമാനം എടുക്കാന്‍ എന്റെ കുടുംബാംഗങ്ങള്‍ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുകയെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദിലീപന്‍ തമിഴ്നാട് സ്വദേശിയാണ്. നടനും സംവിധായകനും നിര്‍മ്മാതാവുമാണ് ഇദ്ദേഹം. ദിലീപന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം റിലീസ് ആയ തമിഴ് ചിത്രമാണ് 'യെവന്‍'. ഇതേ സിനിമയില്‍ നായകനായും ദിലീപന്‍ വേഷമിട്ടു.

Latest News