തല്‍ക്കാലം മലയാളത്തിലേക്കില്ലെന്ന് ഭാവന 

വിവാഹശേഷം മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഭാവന കന്നഡ പ്രോജക്ടുകളുമായി തിരക്കില്‍. തല്‍ക്കാലം മലയാളത്തിലേക്കില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. മലയാള സിനിമകള്‍ക്കു വേണ്ടിയുള്ള പുതിയ ചില കഥകള്‍ കേള്‍ക്കാന്‍ ഭാവനയെ ചിലര്‍ ബന്ധപ്പെട്ടെങ്കിലും ഭാവന അതിന് അവസരം നല്‍കിയില്ല. തല്‍ക്കാലം മലയാള സിനിമയിലൊന്നും ഉടനെ അഭിനയിക്കുന്നില്ലെന്നാണ് ഭാവനയുടെ തീരുമാനം. ഭര്‍ത്താവ് നവീന്റെ താത്പര്യവും അത് തന്നെയാണത്രേ. കന്നഡ സിനിമകളിലേക്ക് ധാരാളം ഓഫറുകളുണ്ട്. അതില്‍ നല്ലതുനോക്കി തെരഞ്ഞെടുക്കുകയാണ്. ഭാവന ബാംഗ്ലൂരില്‍ നവീനൊപ്പം തന്റെ പുതിയ കന്നഡ ചിത്രത്തിന്റെ 125ാം ദിനാഘോഷ തിരക്കുകളിലാണ്. കഴിഞ്ഞ വര്‍ഷം റിലീസായ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. അതില്‍ ഒരല്‍പ്പം നെഗറ്റീവ് ടച്ചുള്ള ശ്വേത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കഴിഞ്ഞ ജനുവരി 22നാണ് നിര്‍മ്മാതാവു കൂടിയായ നവീനും ഭാവനയും വിവാഹിതരായത്. കന്നഡ ചിത്രങ്ങളായ ഇന്‍സ്‌പെക്ടര്‍ വിക്രം, മഞ്ജിന ഹാനി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest News