തിരുവനന്തപുരം - തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ .ആറ് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്ന് വൈകുന്നേരമാണ് കടലാക്രമണം രൂക്ഷമായത്. പ്രദേശത്ത് നിന്ന് 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു. സംസ്ഥാനത്ത് ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.