ദുബായ്- കള്ളപ്പണം വെളുപ്പിച്ചതിനും ഓണ്‍ലൈനിലൂടെ 32 ദശലക്ഷം ദിര്‍ഹം തട്ടിയെടുത്തതിനും 30 അംഗ സംഘവും ഏഴ് കമ്പനികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. സംഘത്തിലെ 30 പേര്‍ക്കും മൊത്തം 96 വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും. പ്രതികള്‍ ഒരുമിച്ച് 32 ദശലക്ഷം ദിര്‍ഹം പിഴയടക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. കൂടാതെ, കേസില്‍ ഉള്‍പ്പെട്ട ഏഴ് കമ്പനികള്‍ക്ക് മൊത്തം 700,000 ദിര്‍ഹം പിഴയും ചുമത്തി. പിഴ അടയ്ക്കുന്നതിന് പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കോടതി കണ്ടുകെട്ടാം.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കുന്നതിനും 32 ദശലക്ഷം ദിര്‍ഹം ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതിനും പബ്ലിക് പ്രോസിക്യൂഷന്‍ 30 വ്യക്തികളെയും ഏഴ് കമ്പനികളെയും ദുബായ് കോടതിയിലേക്ക് റഫര്‍ ചെയ്തിരുന്നു.