ദോഹ- 32 ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പവലിയനുകളില്‍ പര്യടനം നടത്തി. ഖത്തരി, അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെയും അറബ്, അന്താരാഷ്ട്ര സാംസ്‌കാരിക സ്ഥാപനങ്ങളുടെയും എംബസികളുടെയും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും അദ്ദേഹം നോക്കിക്കണ്ടു. സൗദി അറേബ്യയുടെ പവലിയന്‍ ആണ് ഈ വര്‍ഷത്തെ എഡിഷനിലെ വിശിഷ്ടാതിഥി.
വിശിഷ്ടാതിഥികളും മന്ത്രിമാരും അംബാസഡര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.