ഷാര്‍ജയില്‍ സിറ്റി ചെക്ക്-ഇന്‍ സൗകര്യവുമായി എയര്‍ അറേബ്യേ

ഷാര്‍ജ- നഗരത്തില്‍ പുതിയ സിറ്റി ചെക്ക് ഇന്‍ സൗകര്യം ആരംഭിച്ച് എയര്‍ അറേബ്യ. അല്‍ മദീന ഷോപ്പിംഗ് കോപ്ലക്‌സിന് എതിര്‍വശത്ത് മുവൈലയിലാണ് യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം.
യു.എ.ഇയിലുടനീളമുള്ള യാത്രക്കാര്‍ക്ക് ഇവിടെ ലഗേജുകള്‍ നല്‍കി ബോര്‍ഡിംഗ് പാസ്സ് കരസ്ഥമാക്കാം. യാത്രക്ക് മുമ്പായുളള പ്രക്രിയ കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം. വിമാനത്താവളത്തിലെ നീണ്ടനിരയും ഇതിലൂടെ ഒഴിവാക്കാം. എയര്‍പോര്‍ട്ടിലെത്തി നേരെ എമിഗ്രേഷനിലേക്ക് പോകാന്‍ ഇത് യാത്രക്കാരെ തുണക്കുന്നു.

 

Latest News