ആന്ധ്രയില്‍ ട്രക്കില്‍ കാര്‍ ഇടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

വിശാഖപട്ടണം - ആന്ധ്രാപ്രദേശില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ നല്ലജെര്‍ല മണ്ഡലത്തിലെ അനന്തപള്ളിയുടെ പ്രാന്തപ്രദേശത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പരിക്കേറ്റവരെ രാജമുണ്ട്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ നിന്ന് സ്വന്തം നാടായ രാജമഹേന്ദ്രവരത്തിലേക്ക് പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News