ഗുണമേന്മയുടെ കാര്യത്തില്‍ മമ്മൂക്ക  വിട്ടുവീഴ്ച ചെയ്യാറില്ല-ബാബുരാജ് 

കൊച്ചി-ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ബാബുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. ജീവിതത്തിലും നല്ലൊരു പാചകക്കാരനാണ് ബാബുരാജ്. സംവിധായകന്‍ ജോഷി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകരും നടന്‍ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി അറിഞ്ഞവരാണ്. ഇപ്പോഴിതാ സിനിമാ സെറ്റിലെ ഭക്ഷണ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാബുരാജ്. ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറുള്ള മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ബാബുരാജ്.രാപ്പകല്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്ത ഓര്‍മ്മയിലേക്ക് നടന്‍ തിരിച്ചു പോയി.'മമ്മൂക്കയ്ക്ക് പണ്ടുമുതലേ സ്വന്തം പാചകക്കാരനുണ്ട്. രാപ്പകല്‍ ചെയ്യുന്ന സമയത്ത് അദ്ദേഹം ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. കുറച്ചേ കഴിക്കൂ എങ്കിലും അത് ഗുണമേന്മയുള്ളതായിരിക്കും.'-എന്നാണ് ബാബുരാജ് പറഞ്ഞത്.

Latest News