ജിദ്ദയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രതി അറസ്റ്റില്‍

ജിദ്ദ അല്‍സ്വഫ ഡിസ്ട്രിക്ടില്‍ സിഗ്നലില്‍ സ്ഥാപിച്ച സാഹിര്‍ ക്യാമറ പ്രതി അടിച്ചുതകര്‍ക്കുന്നു.
ജിദ്ദ - അല്‍സ്വഫ ഡിസ്ട്രിക്ടില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിറിന്റെ ഭാഗമായ ക്യാമറ ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്ത പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തിരക്കേറിയ സിഗ്നലില്‍ സ്ഥാപിച്ച ക്യാമറ നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് പ്രതി പട്ടാപ്പകല്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്തത്. ചുറ്റികയുമായി പതുങ്ങിയെത്തിയ പ്രതി ക്യാമറ അടിച്ചുതകര്‍ത്ത് ക്ഷണ നേരത്തില്‍ ഓടിമറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
 
 

Latest News