ഇനിയും ജയിച്ചാല്‍ നരേന്ദ്ര പുടിനെ കാണേണ്ടിവരും-ഭഗവന്ത് മാന്‍

ന്യൂദല്‍ഹി-  പ്രധാനമന്ത്രി മോഡി കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ദഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഌഡിമിര്‍ പുടിന്‍ ആയി മാറുമെന്ന് മാന്‍ ആരോപിച്ചു.  2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ല- മാന്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ മോദിയെ ഇന്ത്യയുടെ 'മാലിക്' ആയി കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു. 140 കോടി ഇന്ത്യക്കാര്‍ ഇന്ത്യയെ രക്ഷിക്കാന്‍ തീരുമാനിച്ചാല്‍ രാജ്യം രക്ഷപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.  ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന എഎപിയുടെ മഹാ റാലി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധിച്ചു.

 

Latest News