സൗദിയില്‍ വിദേശികളെ കൊലപ്പെടുത്തി പണം കവര്‍ന്ന രണ്ട് പാക്കിസ്ഥാനികള്‍ക്ക് വധശിക്ഷ

റിയാദ് - ഏതാനും വിദേശികളെ അനുനയത്തില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കവര്‍ന്ന് മൃതദേഹങ്ങള്‍ ഉപേക്ഷിച്ച രണ്ടു പാക്കിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആദം ഖാന്‍ ഇയാസ് ഖാന്‍, അസദ് മുഹമ്മദ് യൂസുഫ് ജാന്‍ എന്നിവര്‍ക്കാണ് ഇന്നലെ റിയാദ് അല്‍അദ്ല്‍ ചത്വരത്തില്‍ വധശിക്ഷ നടപ്പാക്കിയത്. കേസില്‍ അറസ്റ്റിലായ ഇരുവര്‍ക്കും വധശിക്ഷ വിധിച്ച കോടതി പ്രതികളുടെ മൃതദേഹങ്ങള്‍ മുക്കാലിയില്‍ കെട്ടി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.
കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.

Latest News