വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; മുന്‍കൂര്‍ ജാമ്യത്തിനായി വിദ്യ ഹൈക്കോടതിയില്‍

കൊച്ചി - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിനി കെ .വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനിടെ വിദ്യയെ കണ്ടെത്താന്‍ അഗളി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ബന്ധുക്കള്‍ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കില്‍ അത് മനസിലാക്കുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം തേടിയത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും, പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു.

 

Latest News