രജനികാന്തും അമിതാഭ് ബച്ചനും  ഒരുമിക്കുന്നു, തലൈവര്‍ 170ല്‍ 

ചെന്നൈ-ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടി.ജെ. ജ്ഞാനവേലിന്റെ തലൈവര്‍ 170യിലാണ് ഇരുവരും ഒന്നിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.അന്ധാ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്നിവയ്ക്ക് ശേഷം 32 വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒത്തുചേരലാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാകും ഇത്.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം ആണ് രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

Latest News