ഇണയില്ലാതെ സ്വയം വിവാഹം; ഒന്നാം വാര്‍ഷികം ആഘോഷിച്ച് യുവതി

ഗാന്ധിനഗര്‍-സ്വയം വിവാഹം ചെയ്തും ഹണിമൂണ്‍ ട്രിപ്പ് പോയും വാര്‍ത്തകളില്‍ ഇടം പിടിച്ച  ക്ഷമ ബിന്ദു എന്ന യുവതി ഒന്നാം വിവാഹ വാര്‍ഷികവും ആഘോഷമാക്കി.
2022ല്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള യുവതി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ച വാര്‍ത്ത വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. വിവാഹത്തിന്റെ എല്ലാ പരമ്പരാഗത ആചാരങ്ങളും പിന്തുടര്‍ന്ന് 24ാം വയസ്സിലായിരുന്നു ക്ഷമ ബിന്ദുവിന്റെ സ്വയം വിവാഹം.  ചുവന്ന ലെഹങ്ക ധരിച്ച് ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ക്ഷമയുടെ വിവാഹത്തില്‍  അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനുശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയിലേക്കാണ് യാത്ര നടത്തിയത്.   മറ്റെല്ലാ അവസരങ്ങളെയും പോലെ, ക്ഷമ ബിന്ദു ഇപ്പോള്‍ തന്റെ ഒരു വര്‍ഷത്തെ വിവാഹ വാര്‍ഷികവും ആഘോഷിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ചെറുതും വലുതുമായ എല്ലാ നിമിഷങ്ങളും ക്ഷമ  ഒരു ഇന്‍സ്റ്റഗ്രാം റീലില്‍ പങ്കുവെച്ചു. വളരെ ആവേശകരമായ ഒരു വര്‍ഷമായിരുന്നുവെന്നാണ് ക്ഷമ ബിന്ദുപറയുന്നത്.

 

Latest News