മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, സ്ത്രീ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഫയല്‍ ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഖോക്കന്‍ ഗ്രാമത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ  വെടിവെപ്പിലാണ് മൂന്ന്  പേര്‍ മരിച്ചത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്. 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു. മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സി ബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചനയും അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സി ബി ഐ രജിസ്റ്റര്‍ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. 

 

Latest News