ഹൈദരാബാദ്- തെലങ്കാനയില്‍ വിവാഹിതനായ ക്ഷേത്ര പൂജാരി കാമുകിയെ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതോടെയാണ് 36 കാരനായ പൂജാരി 30 യുവസ്സായ യുവതിയെ കൊലപ്പെടുത്തിയത്. ഗുളിക നല്കി മയക്കിയശേഷം പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന മൃതദേഹം മാന്ഹോളിലിട്ട ശേഷം അതിനുമുകളില്‍ രണ്ട് ലോറി മണല്‍ ഇറക്കിയെന്നും പോലീസ് വെളിപ്പെടുത്തി. അപ്സര എന്ന യുവതിയെ കൊലപ്പെടുത്തിയതായി അറസ്റ്റിലായ പൂജാരി വെങ്കട്ട സൂര്യ സായി സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഒരു വര്‍ഷമായി ഇരുവരും അവിഹിത ബന്ധത്തിലായിരുന്നു. അപ്സരക്ക് ഈ വര്‍ഷം മാര്‍ച്ചില്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു. വിവാഹിതനായ വെങ്കട്ട സായി യുവതിയെ വിവാഹം ചെയ്യാന്‍ തയാറായിരുന്നില്ല.






