ആരാണ് ഗോഡ്‌സെയുടെ മക്കള്‍; ഫഡ്‌നാവിസിനോട് ഉവൈസി

മുംബൈ- പൊടുന്നനെ ഔറംഗസീബിന്റെ മക്കള്‍ പ്രത്യക്ഷപ്പെട്ടുവെന്ന മുഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. കോലാപ്പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ പൊടുന്നനെ ഔറംഗസീബിന്റെ മക്കള്‍ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഫഡ്‌നാവിസ് പറഞ്ഞിരുന്നത്.
ഔറംഗസീബിന്റെ മക്കളെ കുറിച്ച് ഫഡ്‌നാവിസ് പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ ആരാണ് ഗോഡ്‌സെയുടേയും ആപ്‌തെയുടേയും മക്കള്‍. ഇതു പറയാനും ഫഡ്‌നാവിസ് തന്നെയാണ് വിദഗ്ധന്‍. ഞാന്‍ പറയുന്നില്ല- ഉവൈസി പറഞ്ഞു.
ടിപ്പു സുല്‍ത്താന്റെ ചിത്രം വെച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യപക ആക്രമണം അഴിച്ചുവിട്ടത്. വിവാദ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

Latest News