Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാഹ്യശക്തികളുടെ സമ്മർദങ്ങൾക്ക് സൗദി അറേബ്യ വഴങ്ങില്ല - വിദേശ മന്ത്രി

റിയാദ് - മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് ബാഹ്യശക്തികളുടെ സമ്മർദങ്ങൾക്ക് സൗദി അറേബ്യ വഴങ്ങില്ലെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയും അമേരിക്കയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനം കണ്ടെത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ പങ്കാളിത്തം ശക്തമായി തുടരുന്നു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ വിശാലമായ അവസരങ്ങളുണ്ട്. അമേരിക്കയുമായി സുരക്ഷാ, സൈനിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സൗദി അറേബ്യ ശ്രമിച്ചുവരികയാണ്. 
സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ പദ്ധതി സൗദി അറേബ്യ വികസിപ്പിക്കുന്നുണ്ട് എന്ന കാര്യം രഹസ്യമല്ല. ആണവോർജ പദ്ധതികൾക്ക് ടെണ്ടറുകൾ സമർപ്പിക്കുന്ന കൂട്ടത്തിൽ അമേരിക്കയുമുണ്ടാകണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ചൈന സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും പ്രധാന പങ്കാളിയാണ്. 
ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് മേഖലക്ക് ഗുണം ചെയ്യും. എന്നാൽ ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഫലം പരിമിതമായിരിക്കും. സുഡാൻ ജനതയുടെ ദുരിതങ്ങളകറ്റാൻ സൗദി അറേബ്യ ശ്രമം തുടരും. സംഘർഷത്തിലുള്ള രണ്ടു കക്ഷികളും ഉത്തരവാദിത്തങ്ങൾ വഹിക്കുകയും രാജ്യത്തെ കൂടുതൽ തകർച്ചയിൽ നിന്ന് അകറ്റിനിർത്തുകയും വേണം. വെടിനിർത്തൽ കരാർ ഇരു വിഭാഗവും പാലിക്കുന്നത് സുഡാൻ ജനതക്ക് പ്രതീക്ഷയുടെ പൊൻകിരണം നൽകും. ആഗോള സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് വ്യക്തമായ പ്രതിജ്ഞാബദ്ധതകൾ സിറിയൻ ഗവൺമെന്റ് നൽകിയിട്ടുണ്ട്. സിറിയയിലെ മാനുഷിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിറിയൻ ഗവൺമെന്റുമായുള്ള ചർച്ചകൾ സഹായിക്കും.
 

Latest News