വിദ്യാര്‍ഥികളും അധ്യാപകരും ഭീതിയില്‍, താല്‍ക്കാലിക  മോര്‍ച്ചറിയാക്കിയ ഒറീസയിലെ സ്‌കൂള്‍ പൊളിച്ചു മാറ്റി 

ബാലസോര്‍, ഒറീസ-വിദ്യാര്‍ഥികളും അധ്യാപകരും ഭീതിയില്‍, താല്‍ക്കാലിക മോര്‍ച്ചറിയാക്കിയ ഒറീസയിലെ സ്‌കൂള്‍ അല്‍പം മുമ്പ് പൊളിച്ചു മാറ്റി ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്ന ബഹാനാഗയിലെ സ്‌കൂളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇത് പൊളിച്ചു മാറ്റിയത്. അപകടസ്ഥലത്തിന് 500 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ബഹാനാഗയിലെ നോഡല്‍ ഹൈസ്‌കൂള്‍ ആയിരുന്നു താല്‍ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് നൂറുകണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നത്. ഇതിനായി സ്‌കൂളിലെ ആറ് ക്ലാസ് മുറികളും ഹാളും ആണ് ഉപയോഗിച്ചിരുന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ സ്‌കൂളിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികളും ചില അധ്യാപകരും തയ്യാറായില്ല.  ഇക്കാര്യം സ്‌കൂളിന് പുറത്തുപ ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍ എല്ലാവരും അറിയിക്കുകയും ചെയ്തപ. വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രവേശിക്കാന്‍ വിസമ്മതിച്ചതിനാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയത്.  ജൂണ്‍ 16ന് വേനല്‍ക്കാല അവധിക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. 

Latest News