VIDEO കാല്‍നടയായി ഹജിനെത്തിയ ശിഹാബ് ചോറ്റൂര്‍ അറബി മാധ്യമങ്ങളില്‍

മക്ക- കേരളത്തില്‍നിന്ന് കാല്‍നടയായി വിശുദ്ധ ഹജിനായി മക്കയിലെത്തിയ ശിഹാബ് ചോറ്റൂനരിനെ കുറിച്ചുള്ള വാര്‍ത്ത അറബി ചാനലുകള്‍ കൗതുകത്തോടെ പ്രേക്ഷകരിലെത്തിച്ചു. സൗദി അറേബ്യയിലെ അല്‍ അഖ്ബാരിയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍  ആറു രാജ്യങ്ങള്‍ താണ്ടി മക്കയിലെത്തിയ നിര്‍വൃതി ശിഹാബ് പങ്കുവെച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍,ഇറാന്‍,ഇറാഖ്,കുവൈത്ത്, എന്നീ രാജ്യങ്ങളിലൂടെയാണ് സൗദിയിലെത്തിയത്. ഒരു വര്‍ഷവും പതിനേഴു ദിവസവുമെടുത്ത് മക്കയിലെത്തിയ തനിക്ക് യാത്ര വളരെ ആനന്ദകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനില്‍ മാത്രം അല്‍പം കാലാവസ്ഥ പ്രയാസങ്ങള്‍ നേരിട്ടതൊഴിച്ചാല്‍ മറ്റൊരു പ്രയാസവും എവിടെയും നേരിട്ടില്ലെന്നും ശിഹാബ് പറഞ്ഞു. അല്ലാഹുവില്‍ ഭരമേല്‍പിച്ച് പുറപ്പെട്ട യാത്രയെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നല്ല, ദൃഢനിശ്ചയവും ആത്മാര്‍ത്ഥതയുമുള്ള ആര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ പ്രയാസമുണ്ടാകില്ലെന്നതാണ് തനിക്ക് എല്ലാവരോടും പറയാനുള്ളതെന്ന് ശിഹാബ് കൂട്ടിച്ചേര്‍ത്തു.

 

Latest News