മക്ക- മക്കയിലെ അല്‍ ജുമൂമില്‍ സൗദി വനിതയുടെ കാര്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ ഗവര്‍ണറേറ്റ് അറിയിച്ചു. മക്കയില്‍ താമസക്കാരായ രണ്ടു പേരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്കു സംഭവത്തിലുള്ള പങ്കിനു തെളിവുണ്ടെന്നും സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായവരില്‍ ഒരാള്‍ സമീപത്തെ പെട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് പെട്രോള്‍ വാങ്ങിയ ശേഷം രണ്ടാമന്റെ സഹായം തേടുകയായിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേസ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതായും ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.