പത്തനംതിട്ട - ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും, വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പതിനെട്ടുകാരനും, ഇയാള്‍ക്ക് ഒത്താശ ചെയ്ത പിതാവും അറസ്റ്റില്‍. പുനലൂര്‍ ആര്യങ്കാവ് ഗിരിജന്‍ കോളനിയില്‍ ഗണേശന്റെ മകന്‍ പ്രകാശ് (18), പിതാവ് തമിഴ്‌നാട് തെങ്കാശി ആള്‍വാര്‍കുറുശ്ശി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കടയം ധര്‍മപുരി ചമ്പന്‍കുളം കടത്തറ മെയിന്‍ റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കല്യാണിയുടെ മകന്‍ ഗണേശന്‍ (44) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.