ഐഫോൺ ടെൻ ഉൾപ്പെടെ ഏതാനും മോഡലുകൾക്ക് സപ്പോർട്ട് പിൻവലിച്ച് പിൻവലിച്ച് ആപ്പിൾ. ഐഫോൺ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.ഒ.എസ് 17 അപ്ഡേറ്റ് ഈ മോഡലുകളിൽ ലഭിക്കില്ല. എ12 ബയോണിക് ചിപ്പും അതിനുമുകളിലുള്ള ചിപ്പുകളും ഉപയോഗിച്ചിരിക്കുന്ന ഐഫോണുകളിൽ മാത്രമേ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കിയിരിക്കയാണ്. ഐഫോൺ പത്തിനു പുറമെ, 8, 8പ്ലസ് മോഡലുകളും പരിധിക്കു പുറത്താകും.
ഓപറേറ്റിംഗ് സിസ്റ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നതാണ് കഴിഞ്ഞ ദിവസം ഡെവലപ്പേഴ്സ് കോൺഫറൻസിൽ പ്രഖ്യാപിച്ചിരിക്കുന്ന ഐ.ഒ.എസ് 17. പുതിയ സ്റ്റാൻഡ് ബൈ മോഡ്, ലൈവ് വോയിസ് ട്രാൻസ്ക്രിപ്റ്റ്സ്, ചെക്ക് ഇൻ ഫീച്ചർ, ഇന്ററാക്ടീവ് മോഡി, ഷെയർ പ്ലേ തുടങ്ങിയവ പുതിയ അപ്ഡേറ്റിനെ സവിശേഷമാക്കുന്നു. താഴെ കൊടുത്തിരിക്കുന്ന മോഡലുകളിലാണ് ഐ.ഒ.എസ് 17 പ്രവർത്തിക്കുക. ഇതിലുള്ള മോഡൽ ഐഫോണല്ല, നിങ്ങളുടെ പക്കലുള്ളതെങ്കിൽ ഐ.ഒ.എസ് 17 കൊണ്ടുവരുന്ന പല ആകർഷക ഫീച്ചറുകളും നിങ്ങളുടെ ഫോണിലെത്തില്ല. 17 ലെ ഫീച്ചറുകൾ നിർബന്ധമാണെങ്കിൽ ഫോൺ മോഡൽ മാറ്റുക മാത്രമാണ് വഴി.