'ഞാൻ പോകുന്നു...' അമൽ കോളജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്; എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എസ്.പി

കോട്ടയം - അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പുതിയ വിവരം പങ്കുവെച്ച് കോട്ടയം എസ്.പി പി.കെ കാർത്തിക്. വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്നും അതിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഇല്ലെന്നും 'ഞാൻ പോകുന്നുവെന്നാണ്' ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്ന കേന്ദ്രങ്ങൾ അടക്കം എല്ലാവരുടെയും മൊഴി എടുക്കുമെന്നും കേസിന്റെ എല്ലാ വശങ്ങളും വിശദമായി ജില്ലാ ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.
 വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജിൽ നടന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നലെ താത്കാലികമായി അവസാനിച്ചിരിക്കുകയാണ്.

Latest News