Sorry, you need to enable JavaScript to visit this website.

പ്രണയമല്ല, ആ രംഗത്ത്  ഛര്‍ദ്ദിക്കാനാണ് തോന്നിയത്- ഐശ്വര്യ 

ചെന്നൈ-നടന്‍ വിക്രമിനൊപ്പം ഐശ്വര്യ ഭാസ്‌കര്‍ അഭിനയിച്ച ചിത്രമാണ് മീര. 1992ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ശ്രീറാം ആണ്. ചിത്രത്തിലെ ഒരു ചുംബന രംഗത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഐശ്വര്യ പറയുകയാണ്. ആ രംഗത്തില്‍ പ്രണയമല്ല പകരം തനിക്ക് ഛര്‍ദ്ദിക്കാനാണ് തോന്നിയതെന്ന് നടി പറഞ്ഞു. വീനസ് സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തില്‍ ചിത്രീകരിച്ച ആ ചുംബനരംഗം ക്രൂരമായ ഒന്നായാണ് തോന്നിയതെന്ന് ഐശ്വര്യ. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല.ടെക്‌നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു.
എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അപ്പോള്‍ പ്രണയമല്ല, ഛര്‍ദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീന്‍ എടുത്തു തീര്‍ക്കുകയായിരുന്നുവെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.


 

Latest News