ഫ്രാഞ്ചൈസി അവസരങ്ങളുമായി അൽബെയക് ഇന്ത്യ

ന്യൂദല്‍ഹി-  ഫ്രാഞ്ചൈസി അവസരങ്ങളുമായി  അല്‍ബെയ്ക് ഇന്ത്യ. രാജ്യത്തെ വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ അല്‍ബെയ്ക് ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നവര്‍ക്ക് പൂര്‍ണതോതിലുള്ള പിന്തുണയും പരിശീലനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
15 ലക്ഷം രൂപയില്‍ താഴെയാണ് നിക്ഷേപം ആവശ്യം. വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും അല്‍ബെയ്ക് ഇന്ത്യ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് അല്‍ബെയ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ഭക്ഷണ പ്രേമികള്‍ എന്നിവരെയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

 

Latest News