തിരുവനന്തപുരം - അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ തലയെടുപ്പുമായി കേരളത്തിന്റെ സ്വന്തം കെ എസ് ആര്‍ ടി സി. ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യു.ഐ.ടി.പി പൊതു ഗതാഗത ഉച്ചകോടിയില്‍ വെച്ച് പുരസ്‌കാരം കെ എസ് ആര്‍ ടി സി ചെയര്‍മാനും മാനേജംിഗ് ഡയറക്ടറുമായ ബിജുപ്രഭാകര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെ എസ് ആര്‍ ടി സിയില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി പുരസ്‌കാരത്തിനായി പരിഗണിച്ചത്.






