വഴങ്ങാത്തതിനാല്‍ അവസരം  നഷ്ടമായി-മല്ലിക ഷെരാവത് 

തങ്ങള്‍ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ചുള്ള നടിമാരുടെ തുറന്നു പറച്ചിലുകള്‍ തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നായിക മല്ലിക ഷെരാവതും. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായക•ാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി തുറന്നുപറഞ്ഞത്.നായക•ാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാത്തത് നിരവധി അവസരങ്ങള്‍ നഷ്ടമാക്കി എന്നാണ് അവര്‍ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴക്കിയെടുക്കാം എന്ന് ധരിച്ച് സംവിധായകരും സഹതാരങ്ങളും സമീപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടുപ്പ് ധരിച്ചെത്തി ചുംബന രംഗങ്ങളില്‍ അഭിനയിച്ചാല്‍ സദാചാരമില്ലാത്തവളായാണ് മുദ്രകുത്തപ്പെടുന്നത്. അങ്ങനെ ധരിച്ച് ആണുങ്ങള്‍ സ്വാതന്ത്ര്യമെടുക്കും. ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നതു പോലെ എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലേ എന്നാണ് ചോദിക്കുക. ഇത്തരത്തില്‍ നായക•ാരുടെ അപ്രീതികൊണ്ട് നഷ്ടമായത് നിരവധി പ്രൊജക്ടുകളാണ്. ഇത് സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണിത്'-മല്ലിക പറഞ്ഞു. ആളുകള്‍ എന്നെ മുന്‍വിധിയോടെ കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല. ചില സംവിധായകര്‍ പുലര്‍ച്ചെ പോലും എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്-മല്ലിക പറഞ്ഞു. 


 

Latest News