നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമയുടെ നിര്‍മ്മാതാവ്. എന്നാല്‍ ആളൂര്‍ ബിനാമിയാണെന്നും പറയപ്പെടുന്നുണ്ട്. നടി ആക്രമിക്കപ്പെടുന്നതില്‍ തുടങ്ങി ദിലീപ് ജയില്‍ മോചിതനാകുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം. ദിലീപും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനെയോ അനുഷ്‌കാ ഷെട്ടിയെയോ ആണ് പരിഗണിക്കുന്നത്.
ക്രിമിനല്‍ അഭിഭാഷകനായ അഡ്വ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഉപേക്ഷിച്ചത് സിനിമാ വ്യവസായത്തില്‍ സജീവമാകുന്നതിന് വേണ്ടിയാണെന്ന്  സൂചനകളുണ്ടായിരുന്നു.ദിലീപ് ഡിജിപിയായി എത്തുന്ന ചിത്രത്തില്‍ സലീംകുമാര്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത മാമുക്കോയ എന്നിവരും വേഷമിടും. സലീം ഇന്ത്യയാണ് സംവിധായകന്‍.

Latest News