മകള്‍ പീഡനത്തിനിരയായ പരാതിയില്‍ പോലീസ് കേസെടുത്തില്ല, പിതാവ് ആത്മഹത്യ ചെയ്തു

ലഖ്‌നൗ - പ്രായപൂര്‍ത്തിയാകാത്ത മകള്‍ പീഡനത്തിനിരയായ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ അക്കോഡി ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ലൈംഗിക പീഡനത്തിനിരയായതായി കാണിച്ച് ഇയാള്‍ പോലീസിന്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസത്തോളം പോലീസിന്റെ പിറകെ നടന്നിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതില്‍ മനംനൊന്താണ് ആത്്മഹത്യയെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ജലൗണ്‍ എ എസ് പി അസീം ചൗധരി അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസീം ചൗധരി വ്യക്തമാക്കി.

 

Latest News