നവാസുദ്ദീനുമായി വേര്‍പിരിഞ്ഞ ആലിയ പുതിയ പ്രേമത്തില്‍, ഫോട്ടോക്ക് പിന്നാലെ അഭ്യൂഹങ്ങള്‍

മുംബൈ-ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുമായി വേര്‍പിരിഞ്ഞ ഭാര്യ ആലിയ ഇറ്റാലിയന്‍ പുരുഷനോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഇതോടെ  സമൂഹമാധ്യമങ്ങളില്‍ ആലിയയുടെ പുതിയ ഡേറ്റിംഗ് കിംവദന്തികള്‍ പരന്നു.
സൗഹൃദത്തേക്കാള്‍ വലുതും അപ്പുറത്തുള്ളതുമായ ചില ബന്ധങ്ങളുണ്ട്... ഈ ബന്ധവും ഇതേ ബന്ധമാണ്- ഇതാണ് ഇന്‍സ്റ്റഗ്രാമിലെ പോസിറ്റിന് ആലിയ നല്‍കിയ അടിക്കുറിപ്പ്. ഞാന്‍ വളരെ സന്തോഷവതിയാണ്... അതിനാല്‍ എന്റെ സന്തോഷം നിങ്ങളോടെല്ലാം പങ്കുവെക്കുന്നു. എനിക്കെന്താ സന്തോഷിക്കാന്‍ അവകാശമില്ലേ?-അവര്‍ പോസ്റ്റില്‍ ചോദിച്ചു.

നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ നേരത്തെ ഗുരുതര ആരോപണങ്ങളാണ് ആലിയ ഉന്നയിച്ചിരുന്നത്. ബലാത്സംഗ പരാതിയും നല്‍കിയിരുന്നു.  നിങ്ങള്‍ കാണുംപോലുള്ള ആളല്ല അയാള്‍ എന്നാണ് ആലിയ മാധ്യമങ്ങളോട് പറഞ്ഞത്.
ഇരുവര്‍ക്കും ഒരു മകളും മകനുമാണുള്ളത്. ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആലിയ ഉയര്‍ത്തുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച വിഷയം സൗഹാര്‍ദ്ദപരമായി തീര്‍പ്പാക്കണമെന്ന് ബോംബെ ഹൈക്കോടതി ഇരുവരോടും നിര്‍ദേശിച്ചിരുന്നിരുന്നു.

 

Latest News