ഒഡീഷ ട്രെയിന്‍ ദുരന്തം : റെയില്‍ പാളത്തിലെ കേടുപാടുകള്‍ തീര്‍ത്തു, ട്രെയിനുകള്‍ ഓടിത്തുടങ്ങി

ഭുവനേശ്വര്‍ - ഒഡീഷയിലെ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെ റെയില്‍ പാളത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടു.  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ആദ്യ ട്രെയിന്‍ കടത്തിവിട്ടത്. ട്രാക്കിനരികില്‍ നിന്ന് മന്ത്രി ലോക്കോ പൈലറ്റുമാര്‍ക്ക് കൈവീശി കാണിച്ചു. 275 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒഡീഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കുമെന്ന് മന്ത്രി  അറിയിച്ചിരുന്നു. സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

 

Latest News