Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടോജോ ഇനിയും വിശ്വസിക്കുന്നില്ല; 13 കോടിയുടെ ഭാഗ്യമെത്തിയത് പ്രവാസം മതിയാക്കിയുള്ള മടക്കയാത്രയില്‍

അബുദബി- കഴിഞ്ഞ ദിവസം നടന്ന അബുദബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 13 കോടി രൂപ (70 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ച ആലപ്പുഴ സ്വദേശി ടോജോ മാത്യുവിനെ ഭാഗ്യം തേടിയെത്തിയത് യുഎഇയിലെ പ്രവാസം മതിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രയില്‍. ജൂണ്‍ 24-ന് അബുദാബിയില്‍ നിന്നും ഇന്ത്യയിലേക്കുളള വിമാനത്തില്‍ കയറാന്‍ പോകുന്നതിന്റെ തൊട്ടുമുമ്പാണ് ടോജോ ടിക്കറ്റെടുത്തത്. ആറു വര്‍ഷമായി ഇവിടെ ഒരു കമ്പനിയില്‍ സിവില്‍ സുപ്പര്‍വൈസറായി ജോലി ചെയ്ത ഈ 30-കാരന്‍ ദല്‍ഹിയില്‍ ജോലി ലഭിച്ച ഭാര്യയുടെ അടുത്തേക്കാണ് പോയത്. ദല്‍ഹിയില്‍ വച്ചാണ് ഇന്നലെ സമ്മാനമടിച്ച വിവരം ടോജോ അറിയുന്നത്. ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്നായിരുന്നു ടോജോയുടെ പ്രതികരണം. സമ്മാനം ഏറ്റുവാങ്ങാനും കുട്ടുകാരോടൊത്ത് ആഘോഷിക്കാനും ടോജോ വീണ്ടും അബുദാബിയിലേക്ക് ഉടന്‍ പുറപ്പെടും. കഴിഞ്ഞ വര്‍ഷമാണ് ടോജോയുടെ വിവാഹം നടന്നത്. ഭാര്യ മിനുവിന് ഈയിടെയാണ് ദല്‍ഹിയില്‍ നഴ്‌സായി ജോലി ലഭിച്ചത്. 

അബുദബിയിലെ താന്‍ ജോലി ചെയ്ത് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ടിറ്റോ മാത്യൂ അടക്കം 18 കൂട്ടുകാരുമായി ചേര്‍ന്നാണ് ടോജോ ടിക്കറ്റെടുത്തത്. 075171 നമ്പര്‍ ടിക്കറ്റിന് സമ്മാനം അടിച്ച വിവരം ആദ്യ ടിറ്റോയാണ് അറിഞ്ഞത്. മറ്റു കൂട്ടുകാരും വിവരം അറിയിച്ചു. വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഉറപ്പായി. ഇത് എട്ടാം തവണയാണ് ടിജോയുടം കൂട്ടുകാരും ഒന്നിച്ച് ബിഗ് ടിക്കറ്റ് എടുക്കുന്നത്.
 

Latest News