ഇമാറാത്തി ഭര്‍ത്താവിന്റെ രണ്ടാം വിവാഹ നീക്കമറിഞ്ഞ് ഉസ്‌ബെക്ക് യുവതി ആത്മഹത്യ ചെയ്തു

ഷാര്‍ജ- അല്‍ ദൈദില്‍ ഒരു അപാര്‍ട്ട്‌മെന്റില്‍ 43-കാരിയായ ഉസ്‌ബെക്കിസ്ഥാന്‍ യുവതിയുടെ മരണം സംബന്ധിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇ സ്വദേശിയായ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിനുള്ള നീക്കത്തില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇമാറാത്തിയായ ഭര്‍ത്താവ് ഒരു മൊറോക്കന്‍ യുവതിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് ഉസ്‌ബെക്ക് ഭാര്യയോട് പറഞ്ഞിരുന്നു. ദമ്പതികള്‍ക്ക് ഒരു വയസ്സ് പ്രായമായ കുട്ടിയടക്കം അഞ്ചു മക്കളുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കുടുംബാംഗങ്ങളെ എല്ലാം ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു. ഇവരുടെ വിരലയടയാളം അടക്കമുള്ള തെളിവുകളും ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. 


 

Latest News