മുംബൈ- ഹിന്ദിയിലും മറാത്തിയിലുമായി 300 ലേറെ സിനിമകളില്‍ അഭിനയിച്ച നടി സുലോചന നിര്യതയായി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1999ല്‍ സുലോചനയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 5.30ന് ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ നടക്കും.
'കോര കഗാസ്', 'മുഖദ്ദര്‍ കാ സിക്കന്ദര്‍', 'കടി പതംഗ്' എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ സുലോചന അഭിനയിച്ചിട്ടുണ്ട്.