സൗദിയിലെ ട്രാഫിക് നിയമലംഘനം ക്യാമറകള്‍ രേഖപ്പെടുത്താന്‍ തുടങ്ങി

റിയാദ്- സൗദിയില്‍ ഇന്നു മുതല്‍ ഏഴു ട്രാഫിക് നിയമലംഘനങ്ങള്‍ കൂടി  ഓട്ടോമാറ്റിക് കാമറകള്‍ രേഖപ്പടുത്തി തുടങ്ങിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. റോഡുകളുടെ വശങ്ങളിലെ മഞ്ഞലൈനുകള്‍ക്കപ്പുറമോ ഫുട്പാത്തുകളിലൂടെയോ വാഹനമോടിക്കല്‍ നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെയോ വാഹനമോടിക്കുക, രാത്രികാലങ്ങളിലോ കാലാവസ്ഥ വ്യതിയാനമുള്ള ഘട്ടങ്ങളിലോ കാഴ്ചക്കുറവുള്ള സമയങ്ങളിലോ ലൈറ്റുകള്‍ തെളിയിക്കാതിരിക്കല്‍, ട്രക്കുകളും ഹെവി വാഹനങ്ങളും നിശ്ചിത ട്രാക്കിലൂടെയല്ലാതെ ഓടിക്കല്‍, വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ മാറ്റാതിരിക്കല്‍, ഭാരപരിശോധന കേന്ദ്രങ്ങളില്‍ നിര്‍ത്താതെ കടന്നുപോകല്‍, പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യല്‍, നിരത്തുകളില്‍ ഓടിക്കുമ്പോഴുള്ള നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ എന്നിങ്ങനെ ഏഴിനം നിയമ ലംഘനങ്ങളാണ് ഇങ്ങനെ രേഖപ്പെടുത്താന്‍ ആരംഭിച്ചിട്ടുള്ളത്. മുമ്പ് തന്നെ നിയമംഘനങ്ങളായി പരിഗണിച്ചിരുന്നെങ്കിലും ട്രാഫിക് പോലീസാണ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്താറുണ്ടായിരുന്നത്. ക്യാമറകള്‍ക്കു പുറമെ ട്രാഫിക്, ഹൈവേ പട്രോള്‍ പോലീസുകാരും ഈ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും.

 

Latest News