Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബസില്‍ സിബ് തുറന്നതാണോ പുള്ളി ചെയ്ത  മഹത് പ്രവര്‍ത്തി? യുവതി ചോദിക്കുന്നു 

കൊച്ചി- കെ എസ് ആര്‍ ടി സി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. പൂമാലയിട്ട് സ്വീകരിക്കാന്‍ എന്ത് മഹത് പ്രവൃത്തിയാണ് സവാദ് ചെയ്തതെന്ന് യുവതി ചോദിച്ചു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിച്ചതെന്നും അവര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
'വീഡിയോ കണ്ടിട്ട് ചിരിനിര്‍ത്താന്‍ പറ്റണുണ്ടായിരുന്നില്ല. പൂമാലയിട്ട് സ്വീകരിക്കാന്‍ എന്ത് മഹത് പ്രവൃത്തിയാണ് പുള്ളിക്കാരന്‍ ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. കെ എസ് ആര്‍ ടി സി ബസില്‍ അപ്പുറത്തിരുന്ന് സിബ് തുറന്നതാണോ പുള്ളി ചെയ്ത മഹത് പ്രവര്‍ത്തി. മാലയിടാനുള്ളത്ര അയാള്‍ എന്താ ചെയ്തത്. അവന്മാര്‍ക്ക് തോന്നിയതൊക്കെ ചെയ്യണം, ഒരു പെണ്ണും പ്രതികരിക്കരുതെന്നതാണ് മെന്‍സ് അസോസിയേഷന് വേണ്ടത്. പെണ്ണ് പ്രതികരിച്ചാല്‍ അവളെ അടിച്ചുതാഴ്ത്തി ഇല്ലാതാക്കി, അവന്മാരെ പൂമാലയിടുന്നു. വീട്ടില്‍ അമ്മയും പെങ്ങന്മാരും ഭാര്യയും ഉള്ള, കുറച്ചെങ്കിലും നാണവും മാനവുമുള്ള ആരെങ്കിലും അയാളെ പോയി പൂമാലയിട്ട് സ്വീകരിക്കുമോ.
സോഷ്യല്‍ മീഡിയയില്‍ ഹണിട്രാപ്പായി ഞാന്‍. എന്റെ അപ്പുറത്തിരുന്ന പെണ്‍കൊച്ചിന് വരാന്‍ പറ്റില്ല. ഞാന്‍ ആ പെണ്‍കൊച്ചിനോട് കെഞ്ചി പറഞ്ഞു ഒരു സെല്‍ഫിയെങ്കിലും എടുത്തിടെന്ന്. നീ എന്താ ഇങ്ങനെ ചെയ്യുന്നത്, വന്നാല്‍ ആളുകള്‍ എന്ത് പറയുമെന്നാണ് അവളുടെ ചോദ്യം. കേസില്‍ ജയിച്ചിറങ്ങിയിട്ടാണ് പൂമാലയിട്ടതെങ്കില്‍ ഓക്കെ, ഇന്നലെ കാണിച്ചത് വെറും പൊട്ടത്തരം.'- യുവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആലുവ സബ്ജയില്‍ പടിക്കല്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് സ്വീകരണം നല്‍കി. മാലയിട്ടാണ് പ്രവര്‍ത്തകര്‍ സവാദിനെ സ്വീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ യുവതി സവാദിനെതിരെ കള്ളപ്പരാതി നല്‍കിയതാണെന്ന് ആരോപിച്ച് അസോസിയേഷന്‍ നേരത്തെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു

Latest News