ബി.ജെ.പിയെ കോൺഗ്രസ് പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ്-രാഹുൽ ഗാന്ധി

ന്യൂയോർക്ക്- കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കുകയല്ല, തകർത്തുകളയുകയാണ് കോൺഗ്രസ് ചെയ്തതെന്ന് രാഹുൽ ഗാന്ധി. അമേരിക്കയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കർണ്ണാടക തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എല്ലാ വഴികളും ബി.ജെ.പി പരീക്ഷിച്ചിരുന്നു. സർക്കാറും ഏജൻസികളും അവർക്കൊപ്പമായിരുന്നു. പണവും അവരുടെ കൂടെ. പക്ഷെ, അവരെ തകർക്കാൻ കോൺഗ്രസിന് സാധിച്ചു. തെലങ്കാനയിൽ ബി.ജെപിയെ തകർക്കുകയാണ് അടുത്ത ലക്ഷ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തെലങ്കാനയിൽ ബി.ജെ.പിയെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നത് കോൺഗ്രസല്ല, രാജ്യത്തെ ജനങ്ങളാണെന്നും രാഹുൽ പറഞ്ഞു.
 

Latest News